ഇരിങ്ങാലക്കുട കെ. എസ് പാര്‍ക്കില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാത്തലവന്‍ പിടിയില്‍.

1220

ഇരിങ്ങാലക്കുട-കെ എസ് പാര്‍ക്കില്‍ ലോറി പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വയനാട് സ്വദേശി പുപ്പാടി പള്ളിപറമ്പില്‍ ചന്ദ്രനെയും, ഡ്രൈവര്‍ സണ്ണിയെയും തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി ‘പുയ്യാപ്ല ‘ എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട മടത്തിക്കര ദേശം കുഴിക്കണ്ടത്തില്‍ ഷെരീഫിനെയാണ് ഇരിങ്ങാലക്കുട SH0 സുരേഷ് കുമാറും SI ബിബിന്‍ C V യും സംഘവും അറസ്റ്റ് ചെയ്തത് .ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട, കാട്ടൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ പത്തോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
KS പാര്‍ക്കിലെ തര്‍ക്കത്തിനു ശേഷം പ്രതിയും സംഘവും ചന്ദ്രനെയും സണ്ണിയെയും CCTVക്യാമറ ഇല്ലാത്ത ഭാഗത്തേത് തന്ത്രപൂര്‍വ്വം എത്തിച്ചാണ് കൃത്യം ചെയ്തിട്ടുള്ളത്. ഇരിങ്ങാലക്കുട Dyടp ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചിരുന്നത് . പ്രതികള്‍ ഉപയോഗിച്ചിരുന്ന ലോറിയും, തലക്കടിക്കാന്‍ ഉപയോഗിച്ച ജാക്കി ലിവറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഒളിവില്‍ പോയ പ്രതികളില്‍ മുഖ്യ പ്രതിയായ ഷെരീഫിനെ വളരെ സാഹസിക മായാണ് പോലീസ് പിടികൂടിയത്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങള്‍ ആയ മുരുകേഷ്‌കടവത്ത്, മനോജ് A.K.
അനൂപ് ലാലന്‍ എന്നിവരാണ് പ്രത്യേക പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്

 

Advertisement