100 വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി ഐ .ടി. യു ബാങ്ക്

407

ഇരിങ്ങാലക്കുട-ഇന്ത്യയിലെ പ്രമുഖ അര്‍ബന്‍ ബാങ്കുകളിലൊന്നായ ഐ. ടി. യു ബാങ്ക് ഡിസംബര്‍ 21 മുതല്‍ 29 വരെ വിപുലമായ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.ചെയര്‍മാനായ എം. പി ജാക്‌സണ്‍ 21 ാം തിയ്യതി വെള്ളിയാഴ്ച പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിടും .22 ാം തിയ്യതി ശതാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ വച്ച് മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും .22 ,23 തിയ്യതികളിലായി ഷട്ടില്‍ ടൂര്‍ണ്ണമെന്റ്,ചെസ്സ് ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നടത്തപ്പെടുന്നു.24 ാം തിയ്യതി തിങ്കളാഴ്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും തുടര്‍ന്ന് 25 ാം തിയ്യതി ക്രിസ്തുമസ് ആഘോഷങ്ങളും ,26 ന് സ്റ്റാഫ് ഗെറ്റ് ടുഗതറും ,27 ന് അര്‍ബന്‍ ബാങ്ക് ശില്പശാലയും ,28 ന് സ്റ്റുഡന്റ്‌സ് ക്വിസ് മത്സരവും ,സമാപന ദിവസമായി 29 ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനത്ത് വച്ച് തൈക്കുടം ബ്രിഡ്ജിന്റെ സംഗീത നിശയും സംഘടിപ്പിച്ചിരിക്കുന്നു

Advertisement