ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ ബഹളം വക്കുകയും , തടയാന്‍ ശ്രമിച്ച പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കൊടുങ്ങല്ലൂര്‍ ദേശത്ത് കോട്ടാം തുരുത്തി വീട്ടില്‍ അജിത്ത് 30 വയസ്സ് എന്നയാളെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍ .സി . വി യും സംഘവും അറസ്റ്റു ചെയ്തു.പ്രതി അജിത്തിന്റെ ക്രൂരമായ ഗാര്‍ഹിക പീഢനത്തെ തുടര്‍ന്ന് ഭാര്യ ഇയ്യാള്‍കെതിരെ കുടുംബകോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു .ഈ കേസിന്റെ വിസ്താരത്തോടനുബന്ധിച്ചാണ് പ്രതി അജിത്ത് കുടുംബകോടതിയില്‍ ബഹളം ഉണ്ടാക്കിയത്. തുടര്‍ന്ന് അക്രമാസക്തമായ പ്രതിയെ തടയാന്‍ച്ചെന്ന പോലീസുകാരന്‍ ജോസഫിനെതിരെ തിരിയുകയായിരുന്നു പ്രതി.പിടിയിലായ പ്രതിക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം സ്യഷ്ടിക്കുകയും, ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള കുറ്റo ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.പ്രതി അജിത്ത് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡിയും , വധശ്രമമുള്‍പ്പെടെ 25 ല്‍ അധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.പ്രതി അജിത്ത് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡിയും , വധശ്രമമുള്‍പ്പെടെ 25 ല്‍ അധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്.പോലീസ് സംഘത്തില്‍ സിജുമോന്‍ ,
ബിനു പൗലോസ്, അനൂപ് ലാലന്‍ , ഫൈസല്‍ എന്നിവരാണ് ഉണ്ടായിരുന്നത് .