സംസ്ഥാന വൊക്കേഷണല്‍ എക്‌സ്‌പോയില്‍ മികച്ച പ്രകടനവുമായി ബോയ്‌സ് വി. എച്ച് .എസ് .എസ് സ്‌കൂള്‍

320

ഇരിങ്ങാലക്കുട-കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന വൊക്കേഷണല്‍ എക്‌സ്‌പോയില്‍ മോസ്റ്റ് ഇനോവേറ്റീവ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട ബോയ്‌സ് വി എച്ച് എസ് എസ് സ്‌കൂള്‍ കരസ്ഥമാക്കി .ഐ ഒ ടി എനബിള്‍ഡ് സര്‍വ്വീസാണ് വിദ്യാര്‍ത്ഥികളായ സിനാല്‍,ഷാഹുല്‍ ഹമീദ് എന്നിവര്‍ അവതരിപ്പിച്ചത് .നാം ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളെയും നെറ്റ് വര്‍ക്ക് മുഖേന ബന്ധിപ്പിച്ച് സ്മാര്‍ട്ട് ഉപകരണങ്ങളാക്കി മാറ്റി വിവിധ ഇടങ്ങളില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍,ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍ മുഖേന നിയന്ത്രിച്ച് നമ്മുടെ ദൈനം ദിന ജീവിതം ലളിതവത്ക്കരിക്കുന്ന ഒരു സംവിധാനമാണ് അദ്ധ്യാപകനായ സന്തോഷ് ടി ബിയുടെ നേതൃത്വത്തില്‍ കുട്ടികളവതരിപ്പിച്ചത് .

Advertisement