വീട്ടമ്മയെ അപമാനിക്കുവാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍

818

മാള: വീട്ടമ്മയെ അപമാനിക്കുവാന്‍ ശ്രമിച്ചതിന് യുവാവിനെ പരാതിയെ തുടര്‍ന്ന് മാള എസ്‌ഐ കെഐ.പ്രദീപ് അറസ്റ്റ് ചെയ്തു. കൊടവത്തുകുന്ന് പറമ്പില്‍ വിനോദ്(36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് വൈകിട്ട് ആറരയോടേ വൈന്തോടിനു സമീപം അടുത്ത വീട്ടില്‍ നിന്നും വെള്ളം എടുക്കുവാന്‍ പോകുകയായിരുന്ന വീട്ടമ്മയെ ഇയാള്‍ വഴിയില്‍ അപമാനിക്കുവാന്‍ ശ്രമിച്ചു . സ്ത്രീത്വത്തെ അപമാനിക്കുവാന്‍ ശ്രമിച്ചതിനാണ് കേസ്സ് എടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തില്‍ എസ്‌ഐക്കു പുറമെ സീനിയര്‍ സിപിഒ ബെന്നി ജേക്കബ്, സിപിഒ മാരായ മിഥുന്‍ ആര്‍.കൃഷ്ണന്‍, പിഎസ്.ജെയ്‌സണ്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Advertisement