Saturday, May 10, 2025
26.9 C
Irinjālakuda

ആറാട്ടുപുഴ സ്‌കൂളില്‍ ആദരണീയ സദസ്സ്

ആറാട്ടുപുഴ: ആറാട്ടുപുഴ ആര്‍. എം. എല്‍.പി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കരണീയത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 10.30ന് ആറാട്ടുപുഴ സ്‌കൂളില്‍ വെച്ച് ആദരണീയ സദസ്സ് നടന്നു. സദസ്സിന്റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.മുപ്പത്തിയെട്ടു വര്‍ഷത്തിലേറെയായി ആറാട്ടുപുഴ പൂരം സംഘാടകനായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സി.എസ് ഭരതനേയും ‘കേരളത്തിലെ ബാങ്കിങ്ങ് ഇതര ധനകാര്യ കമ്പനികളുടെ പ്രകടനം വിലയിരുത്തല്‍ ‘ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. എ.ജി. ഹരീഷ് കുമാറിനേയും മന്ത്രി ആദരിച്ച് ഉപഹാരം നല്‍കി. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫി ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാന അദ്ധ്യാപക പി . പ്രസന്ന ടീച്ചര്‍ ആദരിച്ചവരെ സദസ്സിന് പരിചയപ്പെടുത്തി.ആറാട്ടുപുഴ സ്‌കൂളില്‍ നിന്നും വിരമിച്ച അദ്ധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോക്ടര്‍ തോമസ് പോള്‍ കാട്ടൂക്കാരന്‍ നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം ചേര്‍പ്പ് ബി.പി.ഒ, ഹസീന നിര്‍വ്വഹിച്ചു.
തൃശ്ശൂര്‍ ജില്ലാ പോലീസ് മേധാവി പുഷ്‌കരന്‍ ഐ .പി .എസ്,തൃശ്ശൂര്‍ റൂറല്‍ ഭരണ വിഭാഗം ഡി.വൈ.എസ്.പി പി.എ. മുഹമ്മദ് ആരിഫ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോക്ടര്‍ തോമസ് പോള്‍ കാട്ടൂക്കാരന്‍ എന്നിവര്‍ വിശിഷ്ടാഥിതികളായി.ആറാട്ടുപുഴ ക്രിക്കറ്റ് ക്‌ളബിനുളള ജെഴ്‌സി വിതരണം ചേര്‍പ്പ് ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ സുജിത സുനില്‍ നിര്‍വ്വഹിച്ചു. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ ലത ഗോപിനാഥ്, കെ. രവീന്ദ്രനാഥന്‍, ഗീത ഉദയശങ്കര്‍, ഡെല്ലി ആന്റണി, സ്‌കൂള്‍ മാനേജര്‍ കെ.ശങ്കരന്‍ കുട്ടി, സ്റ്റാഫ് സെക്രട്ടറി ഇന്ദിര ടീച്ചര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് എ.വി. പ്രസന്ന ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പുരസ്‌കാരം സ്വീകരിച്ച് സി.എസ് ഭരതനും ഡോ. എ.ജി. ഹരീഷ് കുമാറും മറുപടി പ്രസംഗം നടത്തി.കരണീയം സ്വാഗതസംഘം കണ്‍വീനര്‍ എം. കൃഷ്ണകുമാര്‍ സ്വാഗതവും ചെയര്‍മാന്‍ കെ.ആര്‍. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.രാവിലെ 9 മുതല്‍ കൊമ്പത്ത് ചന്ദ്രനും ദിഷ്ണു ദാമോദരനും അവതരിപ്പിച്ച സംഗീത വിരുന്നും ഉണ്ടായിരുന്നു.

Hot this week

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ”

ആയിരം പേരെ നിക്ഷേപകരാക്കി കരുവനൂർ സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട: തിരിച്ചുവരവിന്റെ പാതയിൽ പ്രതിസന്ധികളെ മറികടക്കുകയാണ്...

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

കഞ്ചാവുംമെത്താംഫിറ്റമിനുംകണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ്...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ...

Topics

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...

ഭാരതസൈന്യത്തിനുംനമ്മുടെപ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം

ഭാരതസൈന്യത്തിനും_നമ്മുടെ_പ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട്...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...
spot_img

Related Articles

Popular Categories

spot_imgspot_img