യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ ടി. വി കൊച്ചുബാവ അനുസ്മരണം സംഘടിപ്പിച്ചു

292

ഇരിങ്ങാലക്കുട-തീര്‍ത്തും വ്യത്യസ്തവും അനുപമവുമായൊരു സര്‍ഗ്ഗശൈലി കൊണ്ട് മലയാളസാഹിത്യത്തിലിടം നേടിയ ടി. വി കൊച്ചുബാവയുടെ അനുസ്മരണം യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ കച്ചേരിവളപ്പില്‍ വച്ച് മുന്‍ മന്ത്രി കെ .ഇ ഇസ്മയില്‍ നിര്‍വ്വഹിച്ചു.സാഹിത്യകൂട്ടായ്മകള്‍ ഒരുമിച്ച് നിന്ന് വെല്ലുവിളികളെ നേരിടണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുന്‍ മന്ത്രി അഭിപ്രായപ്പെട്ടു.ഈ വര്‍ഷത്തെ കൊച്ചുബാവ പുരസ്‌ക്കാരം ആലങ്കോട് ലീലാകൃഷ്ണന്‍ സി. അനൂപിന് നല്‍കി.രേണു രാമനാഥ് ,ഇ. എം സതീശന്‍ ,കെ .ശ്രീകുമാര്‍ ,പി.മണി ,വസന്തന്‍ ,ടി.കെ സുധീഷ് ,രാജേഷ് തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement