ചരിത്രസംരക്ഷണത്തിന്റെ കാവലാളുകള്‍ വരവേറ്റം – 2018 കൊണ്ടാടി

273

കൊറ്റനെല്ലൂര്‍-നാട്ടറിവിന്റെ ശേഖരം നാടന്‍പാട്ടിന്റെ ശീലുകളിലൂടെ തലമുറകളിലേക്ക് പകര്‍ന്ന് നല്‍കി. തനത് സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും കണ്ണികള്‍ അറ്റ് പോകാതെ സംരക്ഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സമയ കലാഭവന്‍ നാടന്‍ പാട്ട് സമിതിയുടെ പതിനഞ്ചാം വാര്‍ഷിക പൊതുയോഗം വരവേറ്റം – 2018 കൊറ്റനല്ലൂര്‍ സമയ നഗര്‍ കമ്യൂണിറ്റി ഹാളില്‍ കൊണ്ടാടി. കേരളത്തിലുടനീളം മൂവ്വായിരത്തിലധികം വേദികളിലും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും അനേകം വിദ്യാലയങ്ങളിലുമായി നാട്ടറിവുകള്‍ പകര്‍ന്ന് നല്‍കിയതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു. വേളൂക്കര ഗ്രാമപഞ്ചായത്തംഗം ലാലുവട്ടപ്പറമ്പില്‍ പൊതുയോഗം ഉത്ഘാടനം ചെയ്തു. യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍, സാംബവ സഭ മുകുന്ദപുരം താലൂക്ക് സെക്രട്ടറി സുരേഷ്, അഖില കേരള പുലയ മഹാസഭ സംസ്ത്ഥാനാംഗം സുധീഷ് എന്നിവര്‍ വിഷയാധിഷ്ടിതമായി സംസാരിച്ചു. നാട്ടറിവിന്റെ കാരണവന്‍മാരായ പുത്തിരിയമ്മ, കാര്‍ത്ത്യായിനിയമ്മ, ചന്ദ്രനാശാന്‍ എന്നിവര്‍ക്ക് ഗുരുപൂജ നടത്തി. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് സേവനം പൂര്‍ത്തിയാക്കിയ ജവാന്‍ സനില്‍ സഹദേവനെ ആദരിച്ചു. സന്ദീപ്.എ.പി., ഷനോജ്.കെ.എം., വൈശാഖ്.എ.ടി. എന്നിവര്‍ സംസാരിച്ചു.

 

Advertisement