കോട്ടയം നസീറിന് ചിത്രകലാ അവാര്‍ഡ്

694

ഇരിങ്ങാലക്കുട : തുറവന്‍കുന്ന സാന്‍ജോ വോയ്‌സിന്റെ ചിത്രകലക്കുള്ള സുവര്‍ണ്ണതൂലികാ അവാര്‍ഡിന് മിമിക്രി-സിനിമാതാരവും ചിത്രകാരനുമായ കോട്ടയം നസീറിനെ തെരഞ്ഞെടുത്തു. സാന്‍ജോ വോയ്‌സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 20 ന് ചൊവ്വാഴ്ച സ്‌നേഹതീരം ഹാളില്‍ വെച്ച് അവാര്‍ഡ് നല്‍കും. തുടര്‍ന്ന് നടത്തുന്ന ചിത്രകലാ പഠന ക്യാമ്പ് കോട്ടയം നസീര്‍ ഉദ്ഘാടനം ചെയ്യും. ഫാദര്‍ ഡേവീസ് കിഴക്കുംതല അദ്ധ്യക്ഷത വഹിക്കും. ക്യാമ്പില്‍ ആര്‍ട്ടിസ്റ്റ് ആന്റോ ജോര്‍ജ്ജ് ക്ലാസ് നയിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ തോമസ് ചേനത്തുപറമ്പില്‍, സാന്‍ജോ വോയ്‌സ് ചീഫ് എഡിറ്റര്‍ ടിന്റോ മങ്കിടിയാന്‍, ഫ്രാജോ കൂനന്‍, ജയ്‌സന്‍ ജോസ്, ബിജി ജോസഫ്, ലിജോ മൂഞ്ഞേലി, റിബു ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement