കിഡ്‌സ് ടാലന്റ് സര്‍ച്ച് നടത്തി

341

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ കിന്റര്‍ ഗാര്‍ട്ടന്‍ വിഭാഗം കിഡ്‌സ് ടാലന്റ് സര്‍ച്ച് നടത്തി. കുട്ടികളുടെ കലാപരമായ കഴിവുകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കിഡ്‌സ് ടാലന്റ് സര്‍ച്ച് നടത്തിയത്. കുട്ടികള്‍ അവിസ്മരണീയമായ പ്രകടനങ്ങളാണ് കാഴ്ച വച്ചത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഗോപകുമാര്‍ പി.എന്‍, മിനിസ്‌ക്രീന്‍ താരവും ശാന്തിനികേതനിലെ വിദ്യാര്‍ത്ഥിയുമായ വൈഗ വി.എസ്, എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കെ.ജി.ഹെഡ്മിസ്ട്രസ് രമ ഗോപാലകൃഷ്ണന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisement