കൂടല്‍മാണിക്യം ദേവസ്വം കോംപ്ലക്‌സ് നിര്‍മ്മാണം ഉടന്‍- ദേവസ്വം വക ഭൂമി അളന്നു തിട്ടപ്പെടുത്തി

455

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വം കോംപ്ലക്‌സ് നിര്‍മ്മാണത്തിനു മുന്നോടിയായി ഠാണാവിലെ പഴയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാര്യാലയത്തിന് എതിര്‍ വശത്തുള്ള 19 സെന്റ് വരുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തി.ഈ സ്ഥലത്ത് ഡേവീസ് കോട്ടൂരാന്‍ എന്നയാളുടെ ലൈസന്‍സിയില്‍ വര്‍ഷങ്ങളായി ഒരു സെന്റ് സ്ഥലത്തിലുള്ള കടമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആന്റണീസ് ഹോട്ടല്‍ ഒരു സെന്റില്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു .കടമുറി കഴിഞ്ഞുള്ള ഭാഗത്ത് ചുമര്‍നിര്‍മ്മിച്ച് മുറി എടുത്തിട്ടുള്ളതായും കണ്ടെത്തി തുടര്‍ന്നാണ് ദേവസ്വം അധികൃതര്‍ സര്‍വ്വേ ജീവനക്കാരെ ഏര്‍പ്പെടുത്തി റീസര്‍വ്വെ നടത്തിയത്.ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, അഡ്മിനിസ്ട്രേറ്റര്‍ സുമ, ദേവസ്വം കണ്‍സള്‍ട്ടന്റ് വി.കെ. ലക്ഷ്മണന്‍നായര്‍ ഭരണസമിതി അംഗം കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റീസര്‍വ്വെ

Advertisement