കേരളത്തിന്റെ നന്മയെ കാത്തു സൂക്ഷിക്കണം; തോമസ് ഉണ്ണിയാടന്‍

403

ഇരിങ്ങാലക്കുട:കേരളത്തിന്റെ ഉത്കൃഷ്ടമായ പൈതൃകവും നന്മയും എന്നും കാത്തു സൂക്ഷിക്കാന്‍ നമുക്ക് കഴിയണമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. നീഡ്‌സിന്റെ കേരളപിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വര്‍ത്തമാനകാലത്തെ ചില സംഭവങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ എതിര്‍ നടത്തമാണോയെന്ന് ഉല്‍കണ്ഠയുണ്ടെന്നും ഉണ്ണിയാടന്‍ പറഞ്ഞു.പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു.
ബോബി ജോസ്, എം.എന്‍.തമ്പാന്‍, കെ.പി.ദേവദാസ്, എസ്.ബോസ്‌കുമാര്‍, ഗുലാം മുഹമ്മദ്,ഷെയ്ക്ക് ദാവൂദ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement