Daily Archives: November 1, 2018
കാറളം 63-ാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് വയോജനങ്ങളെ ആദരിച്ചു
കാറളം -കാറളം 63-ാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വയോജനങ്ങളെ ആദരിച്ചു..ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍ ഉദ്ഘാടനം ചെയ്തു.അധ്യാപിക നിത്യ സ്വാഗതവും...
കേരളസ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന്‍ 50-ാം വാര്‍ഷികമാഘോഷിച്ചു
ഇരിങ്ങാലക്കുട-കേരളസ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന്‍ 50-ാം വാര്‍ഷികമാഘോഷം പട്ടേപ്പാടം സഹകരണഹാളില്‍ വച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു.കെ കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.തുടര്‍ന്ന് ഇരിങ്ങാലക്കുട എം എല്‍...
മിന്നലാക്രമണം വേണ്ട -സി പി ഐ
ഇരിങ്ങാലക്കുട-പൊതു നിരത്തുകളില്‍ യാത്രക്കാര്‍ക്ക് മാര്‍ഗതടസ്സമില്ലാതെ വച്ചിരിക്കുന്ന സ്ഥാപനങ്ങളുടേയും,രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രചരണബോര്‍ഡുകള്‍ മിന്നലാക്രമണം പോലെ എടുത്തുമാറ്റുന്ന നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു.പൊതുനിരത്തുകള്‍ കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍...
കേരളപ്പിറവി ദിനത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും ഹരിതകര്‍മ്മ സേനയുമായി ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട-കേരളപ്പിറവിദിനത്തില്‍ നഗരസഭയുടെ കൗണ്‍സിലര്‍മാരും ജീവനക്കാരും ഹരിതവര്‍ണ്ണത്തിലുള്ള വസ്ത്രം ധരിച്ച് കൊണ്ട് ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.രാവിലെ 10 ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഭരണഭാഷ പ്രതിഞ്ജയും ഹരിതചട്ടപാലന പ്രതിഞ്ജയും ചൊല്ലികൊടുത്തു.ചടങ്ങില്‍ സ്റ്റാന്‍ഡിംഗ്...
കാറളം പഞ്ചായത്ത് 13-ാം വാര്‍ഡ് അംഗനവാടി പ്രവേശനോല്‍സവം
കാറളം: കാറളം പഞ്ചായത്ത് 13-ാം വാര്‍ഡ് അംഗനവാടിയിലെ പ്രവേശനോല്‍സവം നടന്നു.പ്രതിഭ സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുനിത മനോജ് ഉദ്ഘാടനം ചെയ്തു.മുന്‍ പ്രസിഡണ്ടും വെല്‍ഫെയര്‍ കമ്മിറ്റി അംഗവുമായ ഹരിദാസ് പട്ടത്ത്...
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗനവാടി പ്രവേശനോല്‍സവം
കാറളം: പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗനവാടി പ്രവേശനോല്‍സവം നടന്നു.ആശ വര്‍ക്കര്‍ സിന്ധു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വാര്‍ഡ് മെമ്പര്‍ കെ.ബി.ഷമീര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക് മെമ്പര്‍ ഷംല അസ്സീസ് മുഖ്യാതിഥി ആയിരുന്നു.എ.ഡി.എസ് പ്രസിഡണ്ട് സുമി...
പ്രളയാനന്തര പുനര്‍നിര്‍മ്മാണം -ബ്ലോക്ക്തല യോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട-പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ സമാരംഭം കുറിക്കുതിനും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലേയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലേയും വീടുകള്‍ നഷ്ടപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളേയും അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ബ്ലോക്ക്തല...
നടവരമ്പ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കേരള പ്പിറവി ദിനാചരണം നടത്തി.
നടവരമ്പ് : ഗവ:ഹയര്‍ സെക്കന്റെ റിസ്‌കൂളിലെ എന്‍.എസ്.എസ് എസ്, സ്‌കൗട്ട സ്, ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കേര ളപ്പിറവി ദിനo ആചരിച്ചു.ദിനാചരണഠ പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.നവകേരള സൃഷ്ടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട്...
കേരളപിറവി ദിനാസ്മരണവും ഭാഷാവാരാചരണ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു
ഇരിങ്ങാലക്കുട-ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വിദ്യാരംഭം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷവും ഭാഷാവാരാചരണ ഉദ്ഘാടനവും സംഘടിപ്പിച്ചു.പിടിഎ പ്രസിഡന്റ് പി ടി ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്ന യോഗം വര്‍ണ്ണാഭമായി അണിയിച്ചൊരുക്കിയ കേരള ഭൂപടത്തില്‍ ആദരസൂചകമായി തിരിതെളിയിച്ച് സാഹിത്യക്കാരി സജ്‌ന...
സെന്റ് ജോസഫ് കോളേജില്‍ സാസ്‌ക്കാരിക പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട-സെന്റ് ജോസ്ഫ് കോളേജിലെ ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം ദേശീയ നാച്വറല്‍ മ്യൂസിയത്തിന്റെ മുന്‍ മേധാവി ഡോ.ബി വേണുഗോപാല്‍ നിര്‍വ്വഹിച്ചു.കേരളപിറവി ആഘോഷങ്ങളോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ അദ്ധ്യക്ഷത...
കേരളപ്പിറവി ദിനം വര്‍ണ്ണശബള പരിപാടികളോടെ ആഘോഷിച്ചു
അവിട്ടത്തൂര്‍-എല്‍. ബി. എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളപിറവി ദിനാഘോഷം വര്‍ണ്ണശബള പരിപാടികളോടെ നടത്തി.കഥകളി,കേരളനടനം,മോഹിനിയാട്ടം,തിരുവാതിര,ഒപ്പന,മാര്‍ഗ്ഗംകളി,കളരി,പുലിക്കളി,കര്‍ഷകസ്ത്രീകള്‍,ചെണ്ടമേളം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
തുടര്‍ന്ന് നടന്ന ഘോഷയാത്ര പ്രിന്‍സിപ്പല്‍ ഡോ.എ വി രാജേഷ് ഹെഡ്മാസ്റ്റര്‍...
കേരളപോലീസ് റെയ്‌സിംഗ് ഡേ:സെമിനാറും എക്‌സിബിഷനും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-നവംബര്‍ 1 കേരളപിറവിയോടനുബന്ധിച്ച് കേരളപോലീസ് റെയ്‌സിംഗ് ഡേ-സെമിനാറും എക്‌സിബിഷനും സംഘടിപ്പിച്ചു.പി ടി ആര്‍ മഹലില്‍ നടന്ന പരിപാടി ഇരിങ്ങാലക്കുട എം എല്‍ എ കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.തൃശൂര്‍ റേഞ്ച്...
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേള ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഓവറോള്‍ കീരീടം അവിട്ടത്തൂരിന്
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഓവറോള്‍ കരസ്ഥമാക്കിയ അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീം
ശാന്തിനികേതനില്‍ കേരളപിറവിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട-ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന കേരളപിറവിദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു.പരിപാടിയുടെ ഉദ്ഘാടനം എസ് എം ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ നിര്‍വ്വഹിച്ചു.മലയാള വിഭാഗം മേധാവി കെ സി...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജിംനാസ്റ്റിക് കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റിന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ കോളേജില്‍വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കിരീടം നിലനിര്‍ത്തി. രണ്ടാംസ്ഥാനം കോളിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനും, മൂന്നാംസ്ഥാനം എസ്.എന്‍.ജി.സി....
ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്‌സില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഒക്ടോബര്‍ 31 ദേശീയോദ്ഗ്രഥനദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ സൗജന്യ നേത്ര ചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. എന്‍.എസ്.എസ്. യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറല്‍ ഹോസ്പിറ്റല്‍ ഒപ്‌റ്റോമെട്രിസ്റ്റ്...
ഈ പള്ളിമേടക്ക് ഇന്ന് നൂറു വയസു തികയും-ഈ വൈദീക മന്ദിരത്തിനു ഇന്ന് നൂറു വയസ്
ഇരിങ്ങാലക്കുട: ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കത്തീഡ്രല്‍ ദേവാലയത്തിലെ പള്ളിമേടക്ക് ഇന്ന് നൂറുവയസ്. 1918 നവംബര്‍ ഒന്നിനാണ് ഈ പള്ളിമേട പണി പൂര്‍ത്തീകരിച്ചതായി രേഖകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഒന്നാം നിലയിലെ കോണ്‍ഫ്രന്‍സ് ഹാളിനുള്ളിലെ മരത്തിന്റെ ഫലകത്തില്‍...
തൃശ്ശൂര്‍ ജില്ലാ മിനി വോളിബോള്‍ കിരീടം ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌ക്കൂളിന്
ഇരിങ്ങാലക്കുട : പിരയാരം സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ് സ്‌കൂളില്‍ വെച്ച് നടന്ന തൃശ്ശൂര്‍ ജില്ലാ മിനി വോളിബാള്‍ ടൂര്‍ണ്ണമെന്റില്‍ ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌ക്കൂള്‍ ചാമ്പ്യന്‍മാരായി. പതിനെട്ടോളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ജി.എച്ച്.എസ്.എസ്....
നെല്ലിശ്ശേരി കാളത്തുപറമ്പില്‍ പൗലോസ് മകന്‍ ജോണ്‍ (80) നിര്യാതനായി
നെല്ലിശ്ശേരി കാളത്തുപറമ്പില്‍ പൗലോസ് മകന്‍ ജോണ്‍ (80) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് വെളയനാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ : സെലീന, മക്കള്‍ : ജിപ്‌സന്‍, ജിന്‍സി,...