കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണ സാമഗ്രഹികളുടെ ഉല്‍പ്പാദന യൂണിറ്റ് ഉദ്ഘാടനം ചെയ്തു

426

കാട്ടൂര്‍-കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന നിര്‍മ്മാണ സാമഗ്രഹികളുടെ ഉല്‍പ്പാദന യൂണിറ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ മെമ്പര്‍ സ്വപ്‌ന നജിന്‍ അദ്ധ്യക്ഷ വഹിച്ചു.വൈസ് പ്രസിഡന്റ് ബീന രഘു ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയശ്രീ സുബ്രഹ്മണ്യന്‍ ,മെമ്പര്‍മാരായ രാജലക്ഷ്മി കുറുമാത്ത് ,ധീരജ് തേറാട്ടില്‍ ,എ എസ് ഹൈദ്രോസ് ,ജയശ്രീ സുബ്രഹ്മണ്യന്‍ ,വി എ ഒ ജാസ്മിന്‍ ,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ അമിത മനോജ് ,എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനീയര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു

Advertisement