കൂടല്‍മാണിക്യ ക്ഷേത്രമതിലിനോട് ചേര്‍ന്ന വഴി തടസ്സം:ആര്‍. ഡി. ഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

562
Advertisement

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യ ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള വഴിയിലെ തടസ്സങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്തിട്ടില്ലെന്ന പരാതിക്കാരിയായ കെ. ആര്‍ തങ്കമ്മയുടെ പരാതിയില്‍ ആര്‍. ഡി. ഒ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.വില്ലേജ് ,ദേവസ്വം ,റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളായ ,കാര്‍ത്തികേയന്‍,അഡ്വ പി. കെ ദാസന്‍,പി .സി മോഹനന്‍,അഡ്വ.പി കെ നാരായണന്‍ ,ടി കെ തങ്കമണി,പുഷ്പാധരന്‍,ടി .കെ ആദിത്യന്‍,പരാതിക്കാരിയായ കെ .ആര്‍ തങ്കമ്മ എന്നിവര്‍ പരിശോധന സമയത്ത് സന്നിഹിതരായിരുന്നു.ഒരു മാസം മുമ്പ് ദേവസ്വം റോഡിലുണ്ടായിരുന്ന തടസ്സങ്ങള്‍ മാറ്റിയിരുന്നു.എന്നാല്‍ പൂര്‍ണ്ണമായും മാറ്റണമെന്നാണ് പരാതിക്കാരിയായ കെ. ആര്‍ തങ്കമ്മയുടെ ആവശ്യം

 

Advertisement