ഇരിങ്ങാലക്കുട-കൈരളി നാട്യകലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 36-ാം വാര്‍ഷികം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളില്‍ വച്ച് ഇരിങ്ങാലക്കുട എം. എല്‍ .എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു .മുരിയാട് മുരളീധരന്‍ സ്വാഗതം പറഞ്ഞു .ഉമാ ശങ്കര്‍ എം. റിപ്പോര്‍ട്ട് അവതരണം നടത്തി .എസ് .എന്‍ .ബി. എസ് സമാജം പ്രസിഡന്റ് എം .കെ വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ചു.കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് യു .മേനോന്‍ മുഖ്യാതിഥിയായിരുന്നു .നഗരഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ ,മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി. വി ശിവകുമാര്‍,ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ .കെ ചന്ദ്രന്‍ , എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും ,ഗീത മുരളീധരന്‍ നന്ദിയും പറഞ്ഞു .സമ്മേളാനന്തരം നാട്യകലാക്ഷേത്രത്തിലെ വിദ്യാര്‍ത്ഥികള്‍ വിവിധ നൃത്ത നൃത്ത്യങ്ങള്‍ അവതരിപ്പിച്ചു