ഇരിങ്ങാലക്കുട -ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടെന്നീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണ്ണമെന്റിന് ക്രൈസ്റ്റ് കോളേജ് സിന്തറ്റിക്ക് കോര്‍ട്ടില്‍ തുടക്കം കുറിച്ചു.വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോയ് പീനിക്കപ്പറമ്പില്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ജോഷി സി എല്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.ക്രൈസ്റ്റ് ടെന്നീസ് അക്കാദമി ചെയര്‍മാന്‍ ഡോ.ഷഫീക്ക് സ്വാഗതവും ഹെഡ് കോച്ച് ചിന്നയ്യന്‍ നന്ദിയും പറഞ്ഞു.മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ അണ്ടര്‍ 10,12,14,16,18 എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ് .കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറോളം കളിക്കാര്‍ ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുന്നതാണ്
Advertisement