രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത എല്ലാ സേനാംഗങ്ങളെയും സ്മരിച്ച് കൊണ്ടുള്ള കൂട്ടനടത്തം നാളെ

408

ഇരിങ്ങാലക്കുട-ഔദ്യോഗിക ജോലിക്കിടയില്‍ മരണപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദര സൂചകമായി ഒക്ടോബര്‍ 21 ഇന്ത്യന്‍ പോലീസിന്റെ രക്തസാക്ഷിത്വ ദിനമായി രാജ്യമെമ്പാടും ആചരിച്ചു വരുന്നു. ഇപ്രാവശ്യം പൊതുജന പങ്കാളിത്വത്തോടു കൂടി അതാത് പോലീസ് സ്റ്റേഷനുകളില്‍ വെച്ച് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ആയതിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ പോലീസിന്റെയും ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സമിതിയുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ക്വിസ് മല്‍സരം, സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ ഫുട്‌ബോള്‍ മല്‍സരം, ചിത്ര മതില്‍, കൂടാതെ 2018 ഒക്ടോബര്‍ 17, ബുധനാഴ്ച വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും ടൗണ്‍ ഹാള്‍ വരെ ‘walk with memories’ എന്ന പേരില്‍, രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത എല്ലാ സേനാംഗങ്ങളെയും സ്മരിച്ച് കൊണ്ട് ഒരു കൂട്ട നടത്തവും സംഘടിപ്പിച്ചിരിക്കുന്നു.

 

Advertisement