മാള ബ്ലോക്ക് ടൗണ്‍ സഹകരണബാങ്ക് പ്രളയ ദുരിത സഹായ വിതരണം നടത്തി

409
Advertisement

ആളൂര്‍-മാള ബ്ലോക്ക് ടൗണ്‍ സഹകരണബാങ്കിന്റെ പ്രളയ ദുരിതം അനുഭവിച്ച 207 അംഗങ്ങള്‍ക്ക് 5000 രൂപ വീതം വിതരണം ചെയ്തു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ തുക വിതരണം ചെയ്തു.യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് അയ്യപ്പന്‍ ആങ്കാരത്ത് അദ്ധ്യക്ഷത വഹിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷവും സഹകരണ പാര്‍പ്പിട പദ്ധതിയിലേക്ക് 5 ലക്ഷവും ബാങ്ക് നല്‍കി .പ്രസ്തുത യോഗത്തില്‍ വച്ച് വെള്ളാഞ്ചിറയില്‍ വച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ മരിച്ച ജയ്മിയെ അനുസ്മരിച്ചു.പ്രളയവേളയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത ആളൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് വിവി വിമല്‍ ,ആളൂര്‍ വില്ലേജ് ആഫീസര്‍ ചിത്തരഞ്ജന്‍ എം ബി ,ആളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകാന്ത് പി എസ് എന്നിവരെ ആദരിച്ചു.യോഗത്തില്‍ ഏ സി ജോണ്‍സണ്‍ (ബാങ്ക് വൈസ് പ്രസിഡന്റ് )മാള ബ്ലോക്ക് പഞ്ചായത്തംഗം ബിജി ജോണി ,ആളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു മുരളി ,ബാങ്ക് സെക്രട്ടറി ഷാജു വാഴപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.