ഇരിങ്ങാലക്കുട-ഇന്ത്യന്‍ പോലീസിന്റെ രക്തസാക്ഷി ദിനമായി ഒക്ടോബര്‍ 21 രാജ്യത്താകെ ആചരിക്കുന്നതോടനുബന്ധിച്ച് ഇരിങ്ങാലക്കുട സബ്ബ് ഡിവിഷന്‍ പോലീസിന്റെയും ജനമൈത്രി പോലീസ് സമിതിയുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരം ഇരിങ്ങാലക്കുട എസ് ഐ സി വി ബിബിന്‍ ഉദ്ഘാടനം ചെയ്തു.എല്‍ എഫ് സി എച്ച് എസ് ഹെഡ്മിസ്ട്രസ്സ് സി .റോസ്ലറ്റ് അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ എ സി സുരേഷ് ,കെ ഹരി ,അഡ്വ.ഹോബി ആഴ്ചങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.ക്വിസ് മത്സരത്തില്‍ ജി വി എച്ച് എസ് എസ് നടവരമ്പ് ഒന്നാം സ്ഥാനവും ,നാഷണല്‍ എച്ച് എസ് എസ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.17 ന് വൈകീട്ട് ടൗണ്‍ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ട്രോഫി,സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും .നാളെ ബുധനാഴ്ച 3.30 ന് പോലീസ് സ്‌റ്റേഷനില്‍ നിന്നും കൂട്ട നടത്തം ഉണ്ടായിരിക്കും
Advertisement