കണ്‌ഠേശ്വരത്തെ ടെലഫോണുകള്‍ മൂന്ന് ആഴ്ചയോളമായി പ്രവര്‍ത്തനരഹിതം

424

ഇരിങ്ങാലക്കുട-കണ്‌ഠേശ്വരം -കൊരുമ്പുശ്ശേരി റോഡിലെ ടെലഫോണുകള്‍ നിശ്ചലമായിട്ട് മൂന്ന് ആഴ്ചയോളമായി .ഇതുവരെ ഫോണിന്റെ കേട്പാടുകള്‍ ബി. എസ് .എന്‍ .എല്‍ അധികാരികള്‍ തീര്‍ത്തിട്ടില്ല .ടെലഫോണുകള്‍ ഉടനെ ശരിയായിട്ടില്ലെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് കൊരുമ്പിശ്ശേരി റസിഡന്റ്‌സ് അസോസിയേഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു.പ്രസിഡന്റ് ടി .എം രാംദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ .സി സുരേഷ് ,രാജീവ് മുല്ലപ്പിള്ളി ,ബിന്ദു ജിനന്‍ ,രേഷ്മ രാമചന്ദ്രന്‍ ,പോളിമാന്ത്ര ,കൗണ്‍സിലര്‍ കെ ഗിരിജ എന്നിവര്‍ സംസാരിച്ചു

Advertisement