ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ കോളേജിയറ്റ് വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് കിരീടം ചൂടി. ഫൈനലില്‍ സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരിയെ ആണ് പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനം എസ്.എന്‍.കോളേജ് ചെല്ലന്നൂര്‍ കരസ്ഥമാക്കി. ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ ആണ് തോല്‍പിച്ചത്. സമ്മാനദാനം പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ നിര്‍വ്വഹിച്ചു. കാലിക്കറ്റ്് യൂണിവേഴ്‌സിറ്റി താരങ്ങളുടെ പേരുകള്‍ അവതരിപ്പിച്ചു. ഡോ.സ്റ്റാലിന്‍, റാഫേല്‍, സിയാദ് എന്നിവര്‍ പ്രസംഗിച്ചു.
Advertisement