ഇരിങ്ങാലക്കുട ഗവ .ഗേള്‍സ് ഹൈസ്‌കൂളില്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

432
Advertisement

ഇരിങ്ങാലക്കുട ഗവ ഗേള്‍സ് ഹര്‍സെക്കണ്ടറി പൂര്‍വ്വവിദ്യാര്‍ത്ഥിനി ഗിരിജ നമ്പ്യാരുവീട്ടില്‍ അവരുടെ അമ്മയായ ഇരിങ്ങാലക്കുട ഗവ ഗേള്‍സ് ഹൈസ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകയും റിട്ടയേര്‍ഡ് ഡി. ഇ. ഒ യുമായിരുന്ന നമ്പ്യാരുവീട്ടില്‍ ശാരദാമ്മയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണ പരിപാടി ഔപചാരികമായി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സോണിയാഗിരി നിര്‍വ്വഹിച്ചു.എല്ലാ വര്‍ഷവും ഹൈസ്‌കൂളിലെ 9 വിദ്യാര്‍ത്ഥിനികള്‍ക്ക് കിട്ടുന്ന രീതിയിലാണ് ഈ എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത് .പി ടി എ പ്രസിഡന്റ് ജോയ് കോനേങ്ങാടന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക രമണി ടി വി ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്യാരിജ എം ,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഹേന കെ ആര്‍ ,സീനിയര്‍ അസിസ്റ്റന്റ് ബീന വി എസ് ,ഗിരിജ,ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ഹഖ് നന്ദി രേഖപ്പെടുത്തി

 

Advertisement