നവകേരള ലോട്ടറിയുടെ പ്രചരണാര്‍ത്ഥം രാമന്‍നാഥന്‍ മാസ്റ്റര്‍ക്ക് ടിക്കറ്റ് വില്‍പ്പന നടത്തി

242

ഇരിങ്ങാലക്കുട-പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കേരള സര്‍ക്കാര്‍ ഇറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുട എം എല്‍.എ പ്രൊഫ.അരുണന്‍ മാസ്റ്റര്‍ പ്രശസ്ത സാഹിത്യക്കാരനായ കെ .വി രാമനാഥന്‍ മാസ്റ്റര്‍ക്ക് ടിക്കറ്റ് വില്‍പ്പന നടത്തി.പുരോഗമന കല സാഹിത്യ സംഘം പ്രസിഡണ്ട് കെ. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ .പി ജോര്‍ജ്ജ്, കെ സി പ്രേമരാജന്‍, ഖാദര്‍ പട്ടേപ്പാടം , എം ബി രാജു മാസ്റ്റര്‍, രേണു രാമനാഥ്, അഡ്വ. കെ ജി അജയ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Advertisement