ഇരിങ്ങാലക്കുട-സംസ്ഥാനത്തുണ്ടായ മഹാപ്രളയം മൂലം 2018 ആഗസ്റ്റ് മാസത്തിലെ ചില പ്രവര്‍ത്തിദിവസങ്ങളില്‍ സംസ്ഥാനത്തെ ചില എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യം കണക്കിലെടുത്ത് ആ കാലയളവിലെ രജിസ്‌ട്രേഷന്‍ ,പുതുക്കല്‍,ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയുടെ സമയപരിധി സംസ്ഥാനത്തൊട്ടാകെ ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു.രജിസ്‌ട്രേഷന്‍ ഐഡി കാര്‍ഡില്‍ 6/2018 പുതുക്കല്‍ രേഖപ്പെടുത്തിയവര്‍ക്ക് സെപ്തംബര്‍ 2018 വരെയും ,7/2018 പുതുക്കല്‍ രേഖപ്പെടുത്തിയവര്‍ക്ക് ഒക്ടോബര്‍ 2018 വരെയും 8-2018 പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് നവംബര്‍ 2018 വരെയും സാധാരണ നിലയില്‍ പുതുക്കാം .പുതുക്കല്‍ ഗ്രേസ് പീരീഡ് ആഗസ്റ്റ് മാസത്തില്‍ അവസാനിക്കുന്ന എസ്. സി -എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക് സെപ്തംബര്‍ 2018 വരെ പുതുക്കാവുന്നതാണ്
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്‌ട്രേഷന്‍ പുതുക്കല്‍ കാലയളവ് നീട്ടി
Advertisement