25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: September 11, 2018

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്- കെയര്‍ കേരള നിധിയിലേക്ക് സംഭാവന കൈമാറി

ഇരിങ്ങാലക്കുട-മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ വീണ്ടെടുക്കാന്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ 30 ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തുകയായ 10,78752 രൂപ മുഖ്യമന്ത്രിയുടെ...

ആഘോഷങ്ങള്‍ ഒഴിവാക്കി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍  മുളങ്ങ് ഇടവകയെ ദത്തെടുക്കുന്നു.

ഇരിങ്ങാലക്കുട; സെന്റ് തോമസ് കത്തിഡ്രലിലെ  ചരിത്ര പ്രസിദ്ധമായ  പിണ്ടി പെരുന്നാള്‍ ആഘോഷങ്ങള്‍ ഒവിവാക്കി  അതിജീവന തിരുനാളായി ആചരിക്കുന്നതിനായി തീരുമാനിച്ചു.  വെടിക്കെട്ട്, ദീപാലങ്കാരം, തിരുന്നാള്‍ സപ്ലിമെന്റ്, വാദ്യഘോഷങ്ങള്‍,  വഴിയോരലങ്കാരങ്ങള്‍ എന്നിവ ഒഴിവാക്കി പ്രാര്‍ത്ഥനാ നിര്‍ഭരമായി...

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം -അടിയന്തിര ചര്‍ച്ച വിളിച്ച് കൂട്ടി

മഹാപ്രളയത്തിലകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സമാഹരണം നടത്തുന്നതിനായിട്ടുള്ള യോഗം പ്രൊഫ കെ യു അരുണന്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.തദ്ദേശ സ്വയം ഭരണ പ്രതിനിധികള്‍ വിവിധ...

‘കണ്ണീരൊപ്പാം കണ്ണനോടൊപ്പം ” ഓട്ടോയോടിച്ച് കിട്ടിയ മുഴുവന്‍ തുകയും ദുരിതാശ്വാസപ്രവര്‍ത്തനത്തിന്

ഇരിങ്ങാലക്കുട-'കണ്ണീരൊപ്പാം കണ്ണനോടൊപ്പം '' എന്ന ബാനറില്‍ ഓട്ടോയോടിച്ച് കിട്ടിയ മുഴുവന്‍ തുകയും ഷാജി പുളിക്കന്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനായ് സേവാഭാരതിക്ക് നല്‍കി.പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായ് സേവാഭാരതി രൂപീകരിച്ച സേവാനിധിയിലേക്ക് Dr.A. v.ഗോപാലകൃഷ്ണന്‍ ഒരു ലക്ഷം...

കൂട്ടുക്കാര്‍ക്ക് ഗ്യഹോപകരണങ്ങള്‍ വാങ്ങി എല്‍ എഫ് സ്‌കൂളിലെ എല്‍ പി വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന തങ്ങളുടെ കൂട്ടുക്കാര്‍ക്ക് ഗ്യഹോപകരണങ്ങള്‍ വാങ്ങികൊണ്ട് വന്നു.ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് കൊണ്ട് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കാളികളായി

വോളീബോള്‍ ഡി സോണ്‍ കിരീടം ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട-കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ പുരുഷവിഭാഗം വോളീബോള്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് എം. ഇ .എസ് കോളേജ് വെമ്പല്ലൂരിനെ പരാജയപ്പെടുത്തികൊണ്ട് വിജയ കിരീടം ചൂടി

സാക്ഷി പറഞ്ഞതിന്റെ വിരോധത്താല്‍ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ 2 വര്‍ഷം തടവിനും 10000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു

ഇരിങ്ങാലക്കുട-പ്രതിക്കെതിരെ ക്രിമിനല്‍ കേസില്‍ സാക്ഷി പറഞ്ഞതിന്റെ വിരോധത്താല്‍ 04.03.2017തിയ്യതി അന്നനാട് ജംഗ്ഷനില്‍ വച്ച് കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ അന്നനാട് ദേശത്ത് പന്തല്‍ക്കൂട്ടം വീട്ടില്‍ കുഞ്ഞയ്യപ്പന്‍ മകന്‍ ,62 വയസ്സ് വേലായുധനെ കുത്തി പരിക്കേല്‍പ്പിച്ച...

കോന്തിപുലം -പൈക്കാടം ബണ്ടു റോഡ് പരിസരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

കോന്തിപുലം-ബണ്ടു റോഡില്‍15ചാക്ക് പ്ലാസ്റ്റിക് മാല്യിന്യം പല ഭാഗത്തായി വലിച്ചിട്ട രീതിയില്‍ കാണപ്പെട്ടു. ഫ്രണ്ട്സ് എന്ന പേരിലുള്ള കമ്പനിയുടെ നാപ്ക്കിന്‍ പാഡ് ആണ് ഈ ചാക്കില്‍ അലക്ഷ്യമായി ജലമലിനീകരണം നടക്കുന്ന രീതിയില്‍ വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്....

ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ആറാം വാര്‍ഡില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട- ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ആറാം വാര്‍ഡ് പീച്ചമ്പിള്ളി കോളനി പരിസരത്ത് വെച്ച് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.നൗറീന്‍, ജൂനിയര്‍...

പ്രളയക്കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ആദരിച്ചു

ഇരിങ്ങാലക്കുട-പ്രളയക്കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ആദരിച്ചു.ആയിരത്തോളം വ്യക്തികളെയും 70 -ഓളം സംഘടനകളെയും പി ടി ആര്‍ മഹലില്‍ നടന്ന ചടങ്ങില്‍ വച്ച് ആദരിച്ചു.ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എം പി...

റോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ്സ് സേവാദള്‍ പ്രതിഷേധം

ഇരിങ്ങാലക്കുട-സിവില്‍സ്റ്റേഷന്‍ -റവന്യൂഡിവിഷനിലേക്ക് പോകുന്ന സണ്ണിസില്‍ക്ക്‌സിലേക്ക് പോകുന്ന റോഡിന്റെ ദയനീയാവസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് സേവാദള്‍ ശയനപ്രദക്ഷിണം നടത്തി.കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡില്‍ ഇതുവരെയും ദീര്‍ഘകാലത്തേക്കുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല.മുന്‍സിപ്പാലിറ്റി താല്‍ക്കാലികമായുള്ള കുഴിയടയ്ക്കല്‍ മാത്രമാണ് നടത്തിയിട്ടുള്ളത് .  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe