പ്രളയബാധിത പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടേയും ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങളുടേയും വിതരണം നടത്തി.

316

താണിശ്ശേരി: കേടായ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും പകരം പുതിയ വസ്തുക്കള്‍ നല്‍കി പ്രളയബാധിതര്‍ക്കാശ്വാസമേക്കി കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംപോ പ്രൈവറ്റ് ലിമിറ്റഡും ഹൈനസ്സ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട് സ് ക്ലബ്ബും.ഇരിങ്ങാലക്കുട താണിശ്ശേരി ഹരിപുരം പ്രദേശത്തുള്ള 30 ഓളം വീടുകള്‍ക്കാണ് മോട്ടോര്‍,ഫാന്‍,മിക്‌സി,ബെഡ്,ഡ്രസ്സ്,ബക്കറ്റ് ,നോട്ട് ബുക്ക് ,ബെഡ് ഷീറ്റ് തുടങ്ങിയ പുതിയ വസ്തുക്കള്‍ നല്‍കിയത്.ഹൈനസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ശ്യാം,ജീവന്‍ രാജ് ,സംഗീത് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement