ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധ സൂചകമായി ഡി.വൈ.എഫ്.ഐ വട്ട് ഉരുട്ടല്‍ മത്സരം സംഘടിപ്പിച്ചു.

361
Advertisement

ഇരിങ്ങാലക്കുട-കേന്ദ്ര സര്‍ക്കാരിന്റെ വികല നയങ്ങളുടെ ഭാഗമായി ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വട്ട് ഉരുട്ടല്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയെറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത്, ബ്ലോക്ക് സെക്രട്ടറിയെറ്റ് അംഗങ്ങളായ പി.കെ.മാനുമോഹന്‍, ഐ.വി.സജിത്ത്, അതിഷ് ഗോകുല്‍, വി.എച്ച്. വിജിഷ് എന്നിവര്‍ സംസാരിച്ചു.

 

.

Advertisement