കാട്ടൂര്‍ : . ആലപ്പാട്ട് പാലത്തിങ്കല്‍ പി.ഐ ആന്റണി മാസ്റ്റര്‍ (83) നിര്യാതനായി.അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് (എ.കെ.സി.സി) ജനറല്‍ സെക്രട്ടറി ,വൈസ് പ്രസിഡന്റ്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം,കേരള കോണ്‍ഗ്രസ് (എം) ജില്ല വൈസ് പ്രസിഡന്റ്, ജില്ല സെക്രട്ടറി,ജില്ല ട്രഷറര്‍, ഇരിങ്ങാലക്കുട നിയോജക മണ്ഡലം യു.ഡി.എഫ് ഏകോപനസമിതി ചെയര്‍മാന്‍,ഷോപ്പ് എംപ്ലോയിസ് യൂണിയന്‍ പ്രസിഡന്റ്, കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ വികസന സമിതിയംഗം, ഇരിങ്ങാലക്കുട ബി.ഡി.സി അംഗം, പഞ്ചായത്ത് നോമിനേറ്റഡ് ഭരണസമിതിയംഗം, വയോജന വിദ്യഭ്യാസ അധ്യാപകന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് സാക്ഷരത സമിതി കണ്‍വീനര്‍,റിസോഴ്സ് പേഴ്സണ്‍, ഹോംഗാര്‍ഡ്, ഭാരത് സേവക് സമാജ് പ്രവര്‍ത്തകന്‍, ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ്, സിറിയന്‍,ലാറ്റിന്‍,മലങ്കര കത്തോലിക്കരുടെ സംയുക്ത സംഘടനയുടെ കേരള കാത്തിലിക് ഫെഡറേഷന്‍ നിര്‍വ്വാഹക സമിതിയംഗമായും പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് , ജില്ലാ വൈസ് പ്രസിഡന്റ്,അഖിലേന്ത്യ കാത്തലിക് യൂണിയന്‍ (എ.ഐ.സി.യു) സംസ്ഥാന സെക്രട്ടറിയായും കാട്ടൂരിലെ കലാസാംസ്‌കാരിക രംഗത്തും നിറഞ്ഞ് നിന്നിരുന്ന ചെന്ത്രാപ്പിന്നി ഹൈസ്‌ക്കൂള്‍ റിട്ട.അധ്യാപകനാണ് ഭാര്യ:മേരി ആന്റണി.മക്കള്‍ : ജോസഫൈന്‍(അധ്യാപിക), കരോളിന്‍, ജൂലിയറ്റ്, ചാള്‍സ്,എഡ്വേര്‍ഡ്, ജസ്സി, ജൂലിയസ് (യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്, കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍),സോഫി. മരുമക്കള്‍ : മാത്തച്ചന്‍ ചിറമേല്‍ കാടുകുറ്റി (ചിറമേല്‍ ഫേം ചാലക്കുടി), ഷോജി എടത്തുരുത്തിക്കാരന്‍ (വില്‍സണ്‍ സ്റ്റുഡിയോ മാള), പരേതനായ ദേവസിക്കുട്ടി മാനാടന്‍ പാറക്കടവ്, പരേതനായ ഫ്രാന്‍സിസ് തച്ചില്‍ കണക്കന്‍കടവ്, ടോണി പൈനാടത്ത് കുറ്റിപുറം (ബിസിനസ്സ്), ക്രിസ്തു ജ്യോതി കുറ്റിക്കാടന്‍ (ടീച്ചര്‍ കയ്പമംഗലം), ദിനു പായമ്മല്‍ ഇരിങ്ങാലക്കുട. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് കാട്ടൂര്‍ സെന്റ് മേരീസ് പളളി സെമിത്തേരിയില്‍ നടത്തും.