Daily Archives: September 4, 2018
സംസ്ഥാന വി.എച്ച്.എസ്.ഇ അധ്യാപക അവാര്‍ഡ് ജേതാവിനെ അഭിനന്ദിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന വി.എച്ച്.എസ്.ഇ അധ്യാപക അവാര്‍ഡ് ജേതാവ് ഇ.എം. ബിന്ദുവിനെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ അഭിനന്ദിച്ചു. പുത്തന്‍ചിറ ഗവ.വിഎച്ച്എസ്എസിലെ പ്രധാനധ്യാപികയായ ഇവരെ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് അദ്ദേഹം അഭിനന്ദിച്ചത്.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അഡ്വ.എം.വി.ജസ്റ്റിന്‍
ഇരിങ്ങാലക്കുട- സി.പി.ഐ (എം) കാട്ടുങ്ങച്ചിറ ബ്രാഞ്ച് അംഗവും, മുന്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറുമായ അഡ്വ.എം.വി.ജസ്റ്റിന്‍ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്ക് പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എയ്ക്ക് കൈമാറി.കൂടാതെ കാട്ടുങ്ങച്ചിറ പ്രദേശത്ത്...
കരുവന്നൂരിലെ ക്യാമ്പ് സന്ദര്‍ശിച്ച് എ. ഡി. ജി. പി സന്ധ്യ
കരുവന്നൂര്‍-കരുവന്നൂര്‍ ബംഗ്ലാവ് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്യാമ്പിലേക്ക് എ .ഡി .ജി. പി സന്ധ്യ സന്ദര്‍ശനം നടത്തി.ക്യാമ്പിലെ സ്ഥിതി ഗതികള്‍ ചോദിച്ച് മനസ്സിലാക്കിയതിന് ശേഷം ആറാട്ട്പുഴക്കടുത്തുള്ള ബണ്ട് സന്ദര്‍ശിച്ചു.പ്രളയസമയത്ത് ജനമൈത്രി പോലീസിന്റെ...
എലിപ്പനിയെ നേരിടാന്‍ ഫോഗിംഗ് ആരംഭിച്ചു
ഇരിങ്ങാലക്കുട- പ്രളയത്തിനു ശേഷം ഭീതി പരത്തുന്ന എലിപ്പനിയെ നേരിടാന്‍ നഗരസഭയുടെ 20,21,22,27 വാര്‍ഡുകളില്‍ ഫോഗിംഗ് ആരംഭിച്ചു.കൂടുതല്‍ വാര്‍ഡുകളില്‍ ഉടനാരംഭിക്കും.പനി വന്നു കഴിഞ്ഞാല്‍ സ്വയം ചികിത്സക്ക് നില്‍ക്കരുതെന്നും കൃത്യമായ ചികിത്സ തേടണമെന്നാണ് ആരോഗ്യ വിഭാഗത്തില്‍...
കരുവന്നൂര്‍ ബംഗ്ലാവ് പ്രിയദര്‍ശിനി ഓഡിറ്റോറയത്തിലെ സ്ഥിരം ക്യാമ്പിലേക്ക് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു.
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ ഏക സ്ഥിരം ക്യാമ്പായ കരുവന്നൂര്‍ ബംഗ്ലാവ് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്യാമ്പിലേക്ക് നഗരസഭ പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു.41 വീടുകളിലെ 115 ഓളം ആളുകള്‍ ക്യാമ്പില്‍ ഇപ്പോള്‍ താമസിച്ചു...
സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ സഹായത്തെ ചൊല്ലി നഗരസഭയില്‍ തര്‍ക്കം
ഇരിങ്ങാലക്കുട-നഗരസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ്സ് അംഗം വി. സി വര്‍ഗ്ഗീസ് പ്രളയത്തിലകപ്പെട്ട വീടുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞതിനെതിരെ പ്രതിഷേധിച്ച് എല്‍ .ഡി. എഫ് കൗണ്‍സിലര്‍മാര്‍ നടുക്കളത്തിലിരുന്നു.കൂടാതെ ക്രൈസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ്...
എടക്കുന്നി വാരിയത്ത് കേശവദാസ് (ഉണ്ണി 66) നിര്യാതനായി
ഇരിങ്ങാലക്കുട റിട്ട ബിഎസ്എന്‍എല്‍ സബ് ഡിവിഷന്‍ എഞ്ചിനിയര്‍ എടക്കുന്നി വാരിയത്ത് കേശവദാസ് (ഉണ്ണി 66) നിര്യാതനായി. കെ.എന്‍.പിഷാരടി കഥകളി ക്ലാസ്സ് ജോ.സെക്രട്ടറി, നാദോപാസന വൈസ്.പ്രസിഡന്റ് മണ്ണാത്തിക്കുളം റോഡ് അസോസിയേഷന്‍ വൈസ്.പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചീരുന്നു....
പി രാജവര്‍മ്മ അന്തരിച്ചു
ഇരിങ്ങാലക്കുട: പാലസ്‌റോഡില്‍ (കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം) വലിയ തമ്പുരാന്‍ കോവിലകത്തെ (അഞ്ചേരി പോഴത്ത് മഠം) പി.രാജവര്‍മ്മ(77) അന്തരിച്ചു.തൃശ്ശൂര്‍ ജൂബിലി ആശുപത്രിയില്‍വെച്ച് രാവിലെ ആയിരുന്നു അന്ത്യം. തൃശ്ശൂര്‍ എസ്.ബി.ടി.ട്രഷറി ബ്രാഞ്ച് ഹെഡ് ക്ലര്‍ക്കായിസേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ...