ഇരിങ്ങാലക്കുട-പ്രളക്കെടുതിയില്‍ മനവലശ്ശേരി വില്ലേജ് പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിപ്പിച്ച കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍,ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ ,അര്‍ച്ചന അംഗന്‍വാടി എന്നിവിടങ്ങളില്‍ താമസിച്ചവര്‍ക്ക് രാവിലെ 10 മുതല്‍ 1 വരെയും സെന്റ് ജോസഫ്സ് കോളേജ് ,സെന്റ് മേരീ സ് ഹൈസ്‌കൂള്‍ ,സെന്റ് മേരീസ് യു പി സ്‌കൂള്‍ ,ഹരി ശ്രീ അംഗന്‍വാടി എന്നിവിടങ്ങളില്‍ താമസിച്ചവര്‍ക്ക് ഉച്ചതിരിഞ്ഞ് 2 മുതല്‍ 5 വരെയുമാണ് വിതരണം നടത്തുന്നത് .എത്തിച്ചേരാന്‍ കഴിയാത്തവര്‍ തൊട്ടടുത്ത ദിവസം കൂടി വിതരണം നടത്തുന്നതാണ്
Advertisement