സൂപ്പര്‍മാനായി സൂപ്പര്‍താരം ടൊവീനോ

1448
Advertisement

ഇരിങ്ങാലക്കുട-താരപ്രഭയില്ലാതെ ടൊവീനോ തോമസ് ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ അഞ്ചു ദിവസമായി മുഴുവന്‍ സമയവും നടന്‍ ടൊവീനോ സഹായമെത്തിക്കുകയാണ് .രാവിലെ തുടങ്ങുന്ന യാത്ര വൈകും വരെ നീളുന്നു.വ്യാഴം ഉച്ചയോടെ ആറാട്ടുപുഴയിലെ സുഹൃത്തിന്റെ വീട്ടില്‍ വെള്ളം കയറിയെന്നറിഞ്ഞതോടെയാണ് ടൊവീനോ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിട്ടറിഞ്ഞത്.നേരത്തെ ദുരിതത്തില്‍ അകപ്പെട്ട ഇരിങ്ങാലക്കുടയിലെ ആര്‍ക്കും തന്റെ വീട്ടില്‍ വരാം എന്ന് ടൊവിനോ അറിയിച്ചിരുന്നു.ക്യാമ്പിലെത്തിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ദുരിതത്തിലായവര്‍ ശ്രമിച്ചപ്പോള്‍ ഈ അവസരത്തില്‍ അല്ല ഇത്തരം കാര്യങ്ങള്‍ അത് മറ്റൊരവസരത്തിലാകാം എന്ന് പറഞ്ഞ് മനസ്സിലാക്കി എന്ത് ആവശ്യത്തിനും ബദ്ധപ്പെടാന്‍ ഫോണ്‍ നമ്പറും നല്‍കിയാണ് താരം ക്യാമ്പ് വിട്ടത്.