Wednesday, March 11, 2026
24.6 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ പ്രളയകെടുതിയുടെ ദുരിതകയത്തില്‍ ജനങ്ങള്‍

തൃശ്ശൂര്‍ : സംസ്ഥാനമൊട്ടാകെ പ്രളയകെടുതിയില്‍ ഉഴലുമ്പോഴും തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ കാര്യമായ ദുരിതങ്ങള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി തുടങ്ങി.ഡാംമുകള്‍ എല്ലാം തന്നെ പരമാവധി വെള്ളം തുറന്ന് വിടുന്നതിനാല്‍ പുഴകള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്.പാലക്കാട് റൂട്ടിലുള്ള കുതിരനില്‍ മണ്ണിടിഞ്ഞ് വാഹനങ്ങളുടെ മേല്‍ വീണ് ഈ വഴി റോഡ് ബ്ലോക്കാണ്.പുഴയ്ക്കല്‍ പാടത്ത് റോഡ് വെള്ളം കയറി ബ്ലോക്കായി കൊടകര ഭാഗത്ത് ഹൈവേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.ചാലക്കുടിയിലും വെള്ളം വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.കോന്തിപുലം ആനന്ദപുരം റോഡ്,മൂര്‍ക്കനാട് കാറളം റോഡ് എന്നിവിടങ്ങളെല്ലാം ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.കരുവന്നൂര്‍ പുഴ അതിന്റെ പൂര്‍ണ്ണ രൗദ്രഭാവത്തിലാണ് ഒഴുകുന്നത്.ഇല്ലിക്കല്‍ ഡാംമിന്റെ പരിസരത്ത് എട്ടുമന പ്രദേശത്തേയ്ക്കുള്ള ബണ്ട് നിറഞ്ഞ് കവിഞ്ഞാണ് പുഴ ഒഴുകുന്നത്.ബണ്ട് സംരക്ഷിക്കാന്‍ ഊര്‍ജ്ജിത രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.മൂര്‍ക്കനാട് മിക്ക വീടുകളും വെള്ളത്തിലായി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേയക്ക് മാറി.പടിയൂര്‍ വളവനങ്ങാടിയിലെ എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാമ്പ് സമീപത്തെ കല്യാണ ഹാളിലേയക്ക് മാറ്റി.പടിയൂരില്‍ നിരവധി കുടുംബങ്ങളാണ് വെള്ളകെട്ടില്‍ കഴിയുന്നത്.ട്രെയിന്‍,വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img