ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പുകളില്‍ പൂരതിരക്ക്

2071

ഇരിങ്ങാലക്കുട : നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനായി വന്‍തിരക്ക്.കിലോമിറ്ററുകള്‍ ക്യൂ നിന്നാണ് പലരും ഇന്ധനം നിറയ്ക്കുന്നത്.പ്രളയക്കെടുതി മൂലം എറണാകുളം ജില്ലയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ പെട്രോള്‍, ഡീസല്‍ വിതരണത്തിന് ക്ഷാമം നേരിടുമെന്ന ഭീതിയില്‍ പമ്പുകളില്‍ തിരക്ക് രൂക്ഷമായത്.പലരും കാനുകളുമായി എത്തിയാണ് ഇന്ധനം വാങ്ങുന്നത്. ഇരുചക്ര വാഹനങ്ങളും , സ്വകാര്യ കാറുകളും ഓട്ടോറിക്ഷകളും കൂട്ടത്തോടെ ഇന്ധനം വാങ്ങിക്കാന്‍ എത്തിയതാണ് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാക്കിയത്. ചാലക്കുടി, കൊടുങ്ങലൂര്‍ മേഖലകളില്‍ വെള്ളപൊക്കം മൂലം പെട്രോള്‍ പമ്പുകള്‍ അടച്ചതും ഇരിങ്ങാലക്കുടയില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി.

Advertisement