പ്രവാസി അസോസിയേഷന്‍ ‘സംഗമം കൂട്ടായ്മ’ സഹായ ധനം വിതരണം ചെയ്തു

559

ഇരിങ്ങാലക്കുട : ബഹറിന്‍ പ്രവാസി അസോസിയേഷന്‍ ‘സംഗമം ഇരിങ്ങാലക്കുട’ യുടെ നേതൃത്വത്തില്‍ നിര്‍ദ്ധരരായ രോഗികള്‍ക്ക് ചികിത്സാ സഹായവും ധനസഹായവും വിതരണം ചെയ്തു.ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ഇരുപത്തഞ്ചോളം രോഗികള്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്തു.സംഗമം ഫൗണ്ടര്‍ കമ്മിറ്റി അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.സംഗമം പ്രസിഡണ്ട് ടി ആര്‍ എസ് മോഹന്‍ അദ്ധ്യക്ഷത വഹിച്ചു.വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലക്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍, മുന്‍ ൈവസ് ചെയര്‍മാന്‍. ടി.വി.ചാര്‍ലി, മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, ഇരിങ്ങാലക്കുട സേവഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍, രാജേഷ് തമ്പുരു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സുധീഷ് കൃഷ്ണന്‍ സ്വാഗതവും,ൈവസ് പ്രസിഡണ്ട് പ്രദീപ് പണിക്കശ്ശേരി നന്ദിയും പറഞ്ഞു.ചെയര്‍മാന്‍ ശിവദാസ് നാഞ്ചേരി, രക്ഷാധികാരി കൃഷ്ണകുമാര്‍, നിഷ ബൈജു, പ്രോഗ്രാം കണ്‍വീനര്‍ പ്രശാന്ത് ധര്‍മ്മരാജ് എന്നിവര്‍ നേതൃത്വം നല്‍കി.സംഗമം മെമ്പര്‍മാരുടെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Advertisement