കുട്ടന്‍കുളത്തിന്റെ അപകടമതിലിന് സമീപം അനധികൃത പാര്‍ക്കിംഗ് തുടരുന്നു.

515

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഭാഗമായുള്ള കുട്ടന്‍കുളത്തിന്റെ തെക്കെ മതില്‍ അപകടഭീഷണിയായി നില്‍നില്‍ക്കുന്നത് നാളുകളേറെയായി.ക്ഷേത്രോത്സവ സമയത്ത് അപകടഭീഷണിയുള്ളതിനാല്‍ ബാരികേഡ് തീര്‍ത്ത് നടപാതയുള്‍പ്പെടെ അടച്ച് കെട്ടിയിരുന്നതുമാണ്.മതിലിനോട് ചേര്‍ന്ന് പാര്‍ക്കിംങ്ങ് നിരോധിച്ചിട്ടുണ്ടെങ്കില്ലും ഇപ്പോഴും അനധികൃത പാര്‍ക്കിംങ്ങ് തുടരുകയാണ്.ദൂരെ ദേശത്ത് നിന്നും നാലമ്പല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് സുരക്ഷാഭീഷണിയുള്ള കാര്യം അറിയാതെയാണ് ഇപ്പോഴും ഇവിടെ പാര്‍ക്കിംങ്ങ് തുടരുന്നത്.ഭക്തര്‍ക്ക് അപകടസൂചന നല്‍കുന്നതിനായി ബോര്‍ഡുകള്‍ പോലും ഇവിടെ സ്ഥാപിക്കാത്തതാണ് പാര്‍ക്കിംങ്ങ് വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നത്.അന്യദേശത്ത് നിന്നും ദര്‍ശനത്തിന് എത്തുന്നവര്‍ കുളം കാണുവാന്‍ മതിലില്‍ എത്തി നോക്കുന്നതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.പലയിടത്തും മതില്‍ അപകടകരമായ രീതിയില്‍ വിണ്ടാണ് നില്‍ക്കുന്നത്.പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ ഒട്ടനവധി പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷ കൂടി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Advertisement