തൃശ്ശൂര്‍ ജില്ലാ ‘കര്‍ഷക രോഷാഗ്നി’ സമരപ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം

290

ഇരിങ്ങാലക്കുട : ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുക,സബ്‌സിഡികള്‍ നിലനിര്‍ത്തുക,സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 9ന് വ്യാഴാഴ്ച്ച തൃശ്ശൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിന് മുന്നോടിയായുള്ള സമര പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി.ജാഥ ക്യാപ്റ്റിയന്‍ പി കെ ഡേവീസ്,വൈസ് ക്യാപ്റ്റിയന്‍ എ എസ് കുട്ടി,മനേജര്‍ പി ആര്‍ വര്‍ഗ്ഗീസ് മാസ്റ്റര്‍ എന്നിവര്‍ സ്വീകരണം ഏറ്റുവാങ്ങി സംസാരിച്ചു.സി പി എം ജില്ലാകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടി ജി ശങ്കരനാരായണന്‍,വി എ മനോജ് കുമാര്‍,പി വി ഹരിദാസ്,കെ പി ദിവാകരന്‍,കെ പി ജോര്‍ജ്ജ്,സുനിത മനോജ്,സരള വിക്രമന്‍,മനോജ് വലിയപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Advertisement