കുമ്പസാരത്തിനെതിരായുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

443
Advertisement

ആളൂര്‍ : കത്തോലിക്കര്‍ വിശുദ്ധമായി ആചരിക്കുന്ന കുമ്പസാരമെന്ന കൂദാശയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തിയ പരാമര്‍ശത്തിനെതിരെ ആനത്തടം ഇടവകയിലെ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ആളൂര്‍ ജംഗ്ഷനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. വികാരി ഫാ. മനോജ് മേക്കാടത്ത് ഉദ്ഘാടനം ചെയ്തു. കൈക്കാരന്മാരായ ജോസ് മാടവന, ജോഷി മുള്ളന്‍കുഴി, ജയിംസ് ചുങ്കത്ത്, കെസിവൈഎം പ്രസിഡന്റ് ആഷ്വിന്‍, മതബോധന പ്രധാനാധ്യാപകന്‍ ജോയ് മംഗലന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

 

Advertisement