കാട്ടൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

4482

കാട്ടൂർ : മന്ത്രവാദത്തിന്റെ മറവിൽ രണ്ടാം ഭാര്യയിലുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ മന്ത്രവാദിയായ പിതാവിനെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലഴി കുറ്റൂക്കാരൻ ദാസൻ (58) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ അരികിൽ വരുന്ന പല സ്ത്രികളേയും ഇയാൾ ലൈംഗികമായി ഉപയോഗിക്കുകയും ദോഷപരിഹാര പൂജയ്ക്കും മറ്റുമായി ഭീമമായ തുകയാണ് ടിയാൻ ഈടാക്കുന്നത്.കൂടുതൽ ആളുകൾ പരാതിയുമായി വരാൻ സാദ്ധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. തന്റെ അടുത്ത് വരുന്ന വിശ്വാസികളായ സ്ത്രീകളെ, കുടുംബാംഗങ്ങൾക്ക് അപകട മരണവും, കുടുംബത്തിൽ വലിയ ദോഷവും ഉണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തിയും, അതിനുള്ള പരിഹാരവും താൻ ചെയ്യാമെന്ന് പറഞ്ഞ് വശത്താക്കിയാണ് ഇയാൾ പല സ്ത്രീകളേയും വശത്താക്കിയിരുന്നത്‌. ഇരിങ്ങാലക്കുട ഡി വൈ എസ് പി യുടെ നിർദ്ദേശ പ്രകാരംസബ് ഇൻസ്‌പെക്ടർ ഈ ആർ ബെജു എ എസ് ഐ സജീവ് കുമാർ, സീനിയർ സി പി ഒമാരായ സജീവ്, ജയകുമാർ, നൗഷാദ്, വുമൺ സി പി ഒ സിന്ധു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Advertisement