Home NEWS സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ കഞ്ഞി വിതരണവും

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ കഞ്ഞി വിതരണവും

ഇരിങ്ങാലക്കുട: പടിഞ്ഞാറെക്കര എന്‍ എസ് എസ് കരയോഗം എച്ച്.ആര്‍ സെല്ലും, സംഘമിത്ര വനിതകൂട്ടായ്മയും, സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമവും, എന്‍ എസ് എസ് വനിതസമാജവും ഒരുമിച്ച് ചേര്‍ന്ന് തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ഔഷധശാലയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും, സൗജന്യ മരുന്നു വിതരണവും, ഔഷധ കഞ്ഞി വിതരണവും നടത്തി. സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ നടന്ന ക്യാമ്പ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്.മുകുന്ദപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ.ഡി. ശങ്കരന്‍കുട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു.എന്‍ എസ് എസ് കരയോഗം പ്രസിഡണ്ട് സേതുമാധവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എച്ച് ആര്‍ സെല്‍ കണ്‍വീനര്‍ കെ.കൃഷ്ണകുമാര്‍, സംഘമിത്ര വനിത കൂട്ടായ്മ പ്രസിഡണ്ട് കമലം രാമകൃഷ്ണന്‍, സംഗമേശ്വര വാനപ്രസ്ഥാശ്രമം പ്രസിഡണ്ട് നളിന്‍ എസ്.മേനോന്‍, വനിതസമാജം പ്രസിഡണ്ട് ബിന്ദു സേതുമാധവന്‍, എന്‍ എസ് എസ് പടിഞ്ഞാറെക്കര കരയോഗം ട്രഷറര്‍ ഹരിനാഥ് കൊറ്റായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈദ്യരത്‌നം ഔഷധശാലയിലെ പരിശീലകന്‍ ശ്രീ. ടി.ഏസ്. ഗോകുല്‍ദാസ് ആയുസ്സും ആയുര്‍വ്വേദവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണക്ലാസ് ചടങ്ങില്‍ നടന്നു. വൈദ്യരത്‌നം ഔഷധശാലയിലെ ഡോക്ടര്‍മാര്‍മാരായ അസ്ലാം, ശ്രീലക്ഷമി എന്നിവര്‍ രോഗികളെ പരിശോധിച്ചു.

 

 

Exit mobile version