വെള്ളാങ്കല്ലൂര്‍ യുവാവിന്റെ മരണത്തില്‍ ദുരുഹതയെന്ന് പരാതി

4412

വെള്ളാംങ്കല്ലൂര്‍. കല്‍പ്പറമ്പ് വേലായുധന്‍ മകന്‍ ബേബി 43 വയസ്സ് ഇന്ന് പുലര്‍ച്ചെ തൂങ്ങി മരിച്ചതായി കാണപ്പെട്ടിരുന്നു. ബേബി കൈവായ്പ്പയായ് കൊടുത്ത പണത്തേ ചോല്ലിയുണ്ടയ തര്‍ക്കത്തേതുടര്‍ന്ന് ഇന്നലെ രാത്രി കണ്ടാലറിയാവുന്ന ആറ് പേര്‍ ബേബിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയേയും കുട്ടിയേയും മര്‍ദ്ദിക്കുകയും ബേബിയേ മുറിയില്‍ കയറ്റി ഭീകരമായ് മര്‍ദ്ദിക്കുകയുമുണ്ടായി പരാതിയില്‍ പറയുന്നു. ഇതെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ബേബി ആത്മഹത്യ ചെയ്തത് എന്നാണ് വീട്ടുക്കാരുടെ ആരോപണം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ബേബി വീടിന്റെ ചുമരില്‍ മരണകാരണം എഴുതിയിട്ടിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസിന് ബേബിയുടെ ഭാര്യ ബബിനയും മകന്‍ ഋതുജിത്തും പരാതി കൊടുത്തീട്ടുണ്ട്.ബേബിയുടെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നു് കേരള പുലയര്‍ മഹാസഭ വെള്ളാംങ്കല്ലൂര്‍ ഏരിയ യൂണിയന്‍ ആവശ്യപ്പെട്ടു.

Advertisement