കേരളത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കള്‍ച്ചറല്‍ ഷോക്ക് :ഡോ കെ ജി പൗലോസ്

480

ഇരിങ്ങാലക്കുട  :ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു കള്‍ച്ചറല്‍ ഷോക്കാണ് ലഭിക്കുന്നതെന്നു ഡോ കെ ജി പൗലോസ് അഭിപ്രായപ്പെട്ടു.ഒരു സെന്‍സ് ഓഫ് ഡിഗ്നിറ്റി കേരളത്തിന്റെ സംസ്‌ക്കാരത്തിലുണ്ട് .അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു തരുന്നുണ്ടെങ്കിലും അങ്ങിനെ ജീവിക്കുന്നത് മലയാളികളാണ് .കേരളത്തിന്റെ നവോത്ഥാനം നമ്മുടെ സംസ്‌ക്കാരത്തിനു തന്ന പുണ്യങ്ങളില്‍ ഒന്നാണു ഈ സെന്‍സ് ഓഫ് ഡിഗ്നിറ്റി എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.ഇരിങ്ങാലക്കുട ക്രൈസ്‌ററ് കോളേജില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പങ്കെടുത്ത് സാഹിത്യം ,സംസ്‌ക്കാരം ,സമൂഹം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
പ്രിന്‍സിപ്പാള്‍ ഡോ മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രേറിയന്‍ ഫാ സിബി ഫ്രാന്‍സിസ് സ്വാഗതവും ,ഡോ വിനിത ഇ ആമുഖവും ,രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ നന്ദിയും പറഞ്ഞു.കോളേജ് ലൈബ്രറിയും ,ലൈബ്രറി സയന്‍സ് ,സംസ്‌കൃതം എന്നീ വിഭാഗങ്ങളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്

Advertisement