റോട്ടറി ക്ലബ് ഇരിങ്ങാലക്കുട സെന്‍ട്രല്‍ ക്ലബ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂലായ് 8 ന്

726

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട മേഖലയില്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെ 2018 -19 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 8 ജൂലായ് 2018 ഞായറാഴ്ച റോട്ടറി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് ആര്‍ ടി എന്‍ ജോസ് ചാക്കോ നിര്‍വഹിക്കുന്നു.പ്ലസ് ടു പരീക്ഷയില്‍ 98 % മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയെ നാലു വര്‍ഷത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ഏറ്റെടുത്തു കൊണ്ട് ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഇരിങ്ങാലക്കുട സെന്‍ട്രല്‍ ക്ലബ് തുടക്കം കുറിക്കുന്നു.
ഹരിതവത്ക്കരണം,ശുദ്ധ ജല വിതരണം ,ബോധവത്ക്കരണ സെമിനാറുകള്‍ ,സ്മാര്‍ട്ട് ക്ലാസ് നിര്‍മ്മാണം ,ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ,മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയ്ക്കാണ് ഈ വര്‍ഷം റോട്ടറി ക്ലബ് ഇരിങ്ങാലക്കുട സെന്‍ട്രല്‍ ഊന്നല്‍ നല്‍കുന്നത്. ഈ വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ആര്‍ ടി എന്‍ ടി എസ് സുരേഷ് ,സെക്രട്ടറി ആര്‍ ടി എന്‍ ടി പി സെബാസ്റ്റ്യന്‍ ,പി ആര്‍ ഒ ആന്റ് ഐ പി പി ആര്‍ ടി എന്‍ പി ടി ജോര്‍ജ്ജ് ,സര്‍വ്വീസ് പ്രോജക്ട് ചെയര്‍ ആര്‍ ടി എന്‍ ഹരികുമാര്‍ ,ആര്‍ ടി എന്‍ ഷാജു ജോര്‍ജ്ജ് എന്നിവര്‍ പ്രസ് മീറ്റില്‍ പങ്കെടുത്തു

 

Advertisement