മുരിയാട് ഗ്രാമപഞ്ചായത്തില്‍ സ്ഥലമുള്ള ഭവന രഹിതര്‍ക്ക് വീട് എന്ന ലൈഫ്മിഷന്റെ ആദ്യ ഗഡു വിതരണം ചെയ്തു

511

മുരിയാട് -മുരിയാട് ഗ്രാമപഞ്ചായത്തിലെ സ്ഥലമുള്ള ഭവന രഹിതര്‍ക്ക് വീട് എന്ന ലൈഫ്മിഷന്‍ പദ്ധതിയുടെ ആദ്യ ഗഡു വിതരണോദ്ഘാടനം ഇരിഞ്ഞാലക്കുട എം എല്‍ എ കെ യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാഗതം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ പി പ്രശാന്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത രാജന്‍ മെമ്പര്‍മാരായ ടി വി വത്സന്‍ എ എം ജോണ്‍സന്‍, സരിത സുരേഷ് എന്നിവര്‍ ആശംസയും സെക്രട്ടറി സജീവ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി

 

Advertisement