കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രേഹ നടപടികള്‍ അവസാനിപ്പിക്കുക : ഇരിങ്ങാലക്കുട ഏരിയ വനിതാ കര്‍ഷക കണ്‍വെന്‍ഷന്‍

440
Advertisement

ഇരിങ്ങാലക്കുട : റേഷന്‍ വെട്ടികുറയ്ക്കല്‍,പെട്രോളിയം വിലവര്‍ദ്ധന,പാചകവാതക വില വര്‍ദ്ധന തുടങ്ങിയ ജനദ്രേഹ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഇരിങ്ങാലക്കുട ഏരിയ വനിതാ കര്‍ഷക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സഹകരണ എ ആര്‍ ഓഫീസ് ഹാളില്‍ നടന്ന കര്‍ഷക കണ്‍വെന്‍ഷന്‍ കേരള കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി കെ സുലേഖ ഉദ്ഘാടനം ചെയ്തു.സുനിത മനോജ് അദ്ധ്യക്ഷ വഹിച്ച യോഗത്തില്‍ ബീന രഘു,ഉഷ ഉണ്ണി,ടി ജി ശങ്കരനാരായണന്‍,പി വി ഹരിദാസ്,ടി എസ് സജീവന്‍ മാസ്റ്റര്‍,സുനിത ഭായ് പുഷ്പ്പന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement