ഇരിങ്ങാലക്കുടയില്‍ കഞ്ചാവുമായി വിദ്യാര്‍ത്ഥി പിടിയില്‍

4507

ഇരിങ്ങാലക്കുട : ദിവസങ്ങള്‍ക്ക് മുന്‍പ് കഞ്ചാവും പരന്തിന് നഖവുമായി പിടിയിലായ കാട്ടൂര്‍ സ്വദേശിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും നടത്തിയ പരിശോധനയിലാണ് കാട്ടൂര്‍ തിയ്യത്ത് പറമ്പില്‍ അനന്തു (19) വിന്റെ വീട്ടില്‍ നിന്നും 25 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കുന്നതിനായി നിര്‍മ്മിച്ച ബോഗും കണ്ടെത്തിയത്.ഇരിങ്ങാലക്കുടയിലെ ഐ ടി സി വിദ്യാര്‍ത്ഥിയാണ് അനന്തു.ഇരിങ്ങാലക്കുടയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം കൂടുന്നതായി അടുത്തിടെ നടന്ന അറസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും എസ് ഐ അറിയിച്ചു.എക്‌സൈസ് സംഘത്തില്‍ എ ഇ അനീഷ് കുമാര്‍,ടി എ ഷഫീക്ക്,ദി ബോസ്,എം എല്‍ റാഫേല്‍,എം എല്‍ ഗോവിന്ദന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement