ഇരിങ്ങാലക്കുട-ജൂലൈ 4 മുതല്‍ സംസ്ഥാന വ്യാപകമായി ഓട്ടോറിക്ഷ-ടാക്‌സി -ലൈറ്റ് മോട്ടോര്‍ വാഹനതൊഴിലാളികള്‍ അനിശ്ചിതക്കാലത്തേക്ക് പണിമുടക്കുന്നു.രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നിലപാടുകള്‍ക്കെതിരെയാണ് സമരം .സി .ഐ .ടി. യു,ഐ .എന്‍. ടി. യു. സി ,എ. ഐ ടി. യു .സി ,എസ്. ടി. യു,എച്ച്. എം. എസ്,ടി .യു. സി. ഐ ,യു. ടി. യു. സി ,കെ. ടി. യു സി ,ജെ .ടി യു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത് .ജൂലൈ 3 അര്‍ദ്ദരാത്രി മുതല്‍ ആരംഭിക്കുന്ന സമരത്തില്‍ ഓട്ടോറിക്ഷ ,ടാക്‌സി ,ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും സ്‌കൂള്‍ ട്രിപ്പ് വാഹനങ്ങളും ഉള്‍പ്പടെ നിരത്തിലിറക്കാതെ സമരത്തില്‍ അണിനിരക്കും
Advertisement