ഡ്രൈ ഡേ ദിനത്തില്‍ മദ്യ വില്‍പ്പന നടത്തിയാള്‍ അറസ്റ്റില്‍

726

ഇരിഞ്ഞാലക്കുട:ഡ്രൈ ഡേ ദിനം / മദ്യവില്പന നിരോധന ദിനം മുതലാക്കി, ചെറുകുപ്പികളിലാക്കി പലചരക്കു കടയുടെ മറവില്‍ മദ്യ വില്പന നടത്തി കൊണ്ടിരുന്ന
ചാലക്കുടി താലൂക്കില്‍ മറ്റത്തൂര്‍ വില്ലേജില്‍ വാസുപ്പൂരം ദേശത്തു തട്ട പറമ്പില്‍ വീട്ടില്‍ വേലുക്കുട്ടി മകന്‍ വിജയന്‍ 67 വയസ്സ് എന്നയാളെ 200ml. ലിറ്റര്‍ മദ്യം സഹിതം ഇരിഞ്ഞാലക്കുട സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ശ്രീ. V A. ഉമ്മര്‍ ഉം പാര്‍ട്ടിയും കൂടി അറസ്റ്റ് ചെയ്തു. ടിയാന്‍ മുന്‍പും അബ്കാരി കേസില്‍ പ്രതിയായിട്ടുള്ളയാളാണ്. ചെറു കുപ്പിയിലാക്കി 200ml. ന് 200രൂപയും നേര്‍പ്പിച്ച മദ്യത്തിന് ഗ്ലാസിന് 50 രൂപ വെച്ചാണ് ചില്ലറ വില്പന നടത്തികൊണ്ടിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം ഒ ബെന്നി, സി യു ശിവന്‍, ഐ വി സാബു, ഡ്രൈവര്‍ ജിനേഷ് എന്നിവര്‍ പങ്കെടുത്തു

 

Advertisement