കാട്ടൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു.

1357

കാട്ടൂര്‍ : കാട്ടൂര്‍ പോലീസ് സ്റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. അമിത വേഗത്തില്‍ വന്ന കാറ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റും ട്രാന്‍സ്‌ഫോര്‍മറും ഇടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് നാട്ടുക്കാര്‍ പറയുന്നു.അപകടത്തെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ നിന്നിരുന്ന 4 പോസ്റ്റുകള്‍ ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.കരാഞ്ചിറ സ്വദേശിയായ യുവാവും എടത്തിരിഞ്ഞി സ്വദേശിയായ യുവതിയുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ലെങ്കില്ലും കാറ് ഭാഗിഗമായി തകര്‍ന്നു.പ്രദേശത്ത് വൈദ്യൂതി ബദ്ധം നഷ്ടപെട്ടിരിക്കുകയാണ്.

Advertisement