പടിയൂര്‍ : പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയി സി പി ഐ (എം) പ്രതിനിധി സി എസ് സുതന്‍ തെരഞ്ഞെടുക്കപ്പെട്ടു.ഇടതുപക്ഷ ധാരണ പ്രകാരം മുന്‍ പ്രസിഡന്റ് സി പി ഐയിലെ കെ സി ബുജു സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് നടക്കുകയായിരുന്നു.മത്സരത്തില്‍ കോണ്‍ഗ്രസിലെ സി എം ഉണ്ണികൃഷ്ണന് നാല് വോട്ടും സി എസ് സുതന് എട്ട് വോട്ടും ലഭിച്ചു.സി എസ് സുതനെ കെ സി ബിജുവാണ് നാമനിര്‍ദ്ദേശം ചെയ്തത്.സി എ ശിവദാസന്‍ പിന്‍താങ്ങി.പെതുമാരമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ അസി.എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ വരണാധികാരിയായിരുന്നു.പഞ്ചായത്തിലെ പ്രധാന പ്രശ്‌നമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതായിരിക്കും പുതിയ ഭരണസമിതിയുടെ പ്രഥമ പരിഗണന എന്ന് പുതിയ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Advertisement